മനാമ: ബഹ്റൈനിലെ പ്രമുഖ സംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍ കെസിഎബിഎഫ്‌സി ഓണം പൊന്നോണം 2025 ആഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബര്‍ 3ന് ബഹുരാഷ്ട്ര ഏകദിന വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
കെസിഎ പ്രസിഡന്റ് ജെയിംസ് ജോണ്‍, ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി, സ്‌പോര്‍ട്‌സ് സെക്രട്ടറി നിക്‌സണ്‍ വര്‍ഗീസ്, ഓണം പൊന്നോണം 2025 ചെയര്‍മാന്‍ റോയ് സി ആന്റണി, റെയ്‌സണ്‍ മാത്യു, റോയ് ജോസഫ്, സിജി ഫിലിപ്പ്, ലിജോ, നിതിന്‍ കക്കഞ്ചേരി, ഫ്രാങ്കോ, ജോബി ജോര്‍ജ്, ജയകുമാര്‍, പ്രേമന്‍ എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അടങ്ങുന്ന സംഘാടക സമിതിയാണ് ടൂര്‍ണമെന്റ് നിയന്ത്രിക്കുന്നത്.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക, നിതിന്‍ കക്കഞ്ചേരി-3449 2233.