മനാമ: ഫ്രന്‍ഡ്സ് സ്റ്റഡി സര്‍ക്കിള്‍ നടത്തിയ ‘പ്രവാചകന്‍ നീതിയുടെ സാക്ഷ്യം’ എന്ന കാമ്പയിനിന്റെ ഭാഗമായി മുഹറഖ് ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു. ഹാലയില്‍ വെച്ച് നടന്ന പരിപാടിയില്‍ ജമാല്‍ നദ്വി ഇരിങ്ങല്‍ മുഖ്യ പ്രഭാഷണം നടത്തി. ഏതെങ്കിലും കാരണത്താലുള്ള വിയോജിപ്പോ ശത്രുതയോ അവര്‍ക്ക് നീതി നിഷേധിക്കാന്‍ ഇടയാകരുതെന്ന് അദ്ദേഹം പറഞ്ഞു.
‘ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ മനുഷ്യനെ തന്റെ സ്വാര്‍ത്ഥതയില്‍ നിന്നും ദേഹേച്ഛയില്‍ നിന്നും മുക്തനാക്കി. ശേഷം പ്രപഞ്ചം എന്ന ഏകത്തിലേക്ക് ഒരേ സൃഷ്ടാവിന്റെ സൃഷ്ടികള്‍ എന്ന വിശാലതയിലേക്ക് അവനെ പരിവര്‍ത്തിപ്പിച്ചു. മുഹമ്മദ് നബിയാണ് വിശ്വാസികളുടെ ജീവിത മാതൃക. അദ്ദേഹത്തിന്റെ പ്രബോധനം കേവലം ആചാര അനുഷ്ഠാനങ്ങളില്‍ മാത്രം പരിമിതമായിരുന്നില്ല. ജീവിതത്തിന്റെ സകല മേഖലകളെയും സ്പര്‍ശിക്കുന്നതായിരുന്നു. എല്ലാ ഇടപാടുകളിലും നീതിയുടെ പക്ഷത്ത് നില്‍ക്കാനാണ് വിശ്വാസി സമൂഹം പഠിപ്പിക്കപ്പെട്ടതെന്നും’ അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡന്റ് അബ്ദുല്‍ റഊഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ അഹമ്മദ്ഖി ദിലാവര്‍ ഖുര്‍ആനില്‍ നിന്നും അവതരിപ്പിച്ചു. എന്‍കെ മുഹമ്മദലി നന്ദി പറഞ്ഞു. മലര്‍വാടി ബാലസംഘം കൂട്ടുകാരായ ഇഹ്സാന്‍ റഫീഖ്, ഹവ്വ എന്നിവര്‍ കലാ പരിപാടികള്‍ അവതരിപ്പിച്ചു. ഇസാന്‍ സൈദ് ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. സുബൈദ മുഹമ്മദലി, ഹേബ നജീബ്, സ്വലാഹുദ്ധീന്‍, ജലീല്‍ അബ്ദുല്ല, ഷുഹൈബ്, ഇജാസ്, ജലീല്‍ വികെ ഖാലിദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.