ബികെഎസ് ഓണാഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്ന് സിനിമാറ്റിക് ഡാന്‍സ് മത്സരം

New Project (49)

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സിനിമാറ്റിക് ഡാന്‍സ് മത്സരം സംഘടിപ്പിച്ചു. ബികെഎസ് ഡിജെ ഹാളില്‍ നടന്ന മത്സരത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നിരവധി ടീമുകള്‍ പങ്കെടുത്തു.

മികച്ച ആവിഷ്‌കാരവും തിളക്കമുള്ള വേഷവിധാനങ്ങളും കലാപാരമ്പര്യവും നിറഞ്ഞ അവതരണങ്ങള്‍ പ്രേക്ഷക ഹൃദയം കീഴടക്കി. കണ്‍വീനര്‍ സിജി കോശി, ജോയിന്റ് കണ്‍വീനര്‍മാരായ ഗീതു വിപിന്‍, ശാരി അഭിലാഷ് എന്നിവര്‍ മത്സരത്തിന്റെ ഏകോപനം നിര്‍വ്വഹിച്ചു.

മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കരക്കല്‍, ശ്രാവണം 2025 കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സീനിയര്‍ വിഭാഗത്തില്‍ ടീം താണ്ഡവ് ഒന്നാം സ്ഥാനവും, ടീം ബാന്‍സുരി രണ്ടാം സ്ഥാനവും, ടീം ഫീനിക്‌സ് അലിയന്‍സ് മൂന്നാം സ്ഥാനവും ടീം ജയ് അംബെയ്ക്ക് പ്രത്യേക സമ്മാനവും ലഭിച്ചപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ ടീം ഫീനിക്‌സ് അവഞ്ചേഴ്‌സ് ഒന്നാം സ്ഥാനവും, ഐമാക് ബാറ്റില്‍ ഗേള്‍സ് രണ്ടാം സ്ഥാനവും, ഐമാക് യൂണിറ്റി ക്രൂ മൂന്നാം സ്ഥാനവും, റെഡ് ചില്ലീസിനും ഐമാക് സിസ്സ്‌ലേഴ്സിനും പ്രത്യേക സമ്മാനവും ലഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!