ബഹ്‌റൈന്‍ പ്രതിഭ മനാമ മേഖല സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റിന് പുതിയ ഭാരവാഹികള്‍

New Project (54)

മനാമ: ബഹ്‌റൈന്‍ പ്രതിഭയുടെ മനാമ മേഖല സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റ് സമ്മേളനം സ: വിനോദ് വി നഗറില്‍ (MCMA) വെച്ച് നടന്നു. ഷാലറ്റ് മനോജ് പോള്‍ സ്വാഗത ഗാനം ആലപിച്ച് തുടങ്ങിയ ചടങ്ങില്‍ അമുദി സിദ്ദിഖ് സ്വാഗതവും പ്രതീപന്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. സുലേഷ് വികെ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സൗമ്യ പ്രതീപ് അനുശോചന പ്രമേയവും ശ്രീജിഷ് വടകര രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

യൂണിറ്റ് സെക്രട്ടറി നൂബിന്‍ അന്‍സാരി കഴിഞ്ഞ 2 വര്‍ഷത്തെ യൂണിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, മേഖല കമ്മറ്റി അംഗം സുരേഷ് വയനാട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷാധികാരി സമതി അംഗം സുബൈര്‍ കണ്ണൂര്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ് രക്ഷാധികാരി നജീബ് മീരാന്‍, കേന്ദ്ര മെംബര്‍ഷിപ്പ് സെക്രട്ടറി അനീഷ് കരിവള്ളൂര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

നിലവിലെ യൂണിറ്റ് സെക്രട്ടറി 2025-2027 വര്‍ഷ കാലത്തെ പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റി പാനല്‍ അവതരിപ്പിക്കുകയും സമ്മേളനം അംഗീകരിക്കുകയും ചെയ്തു. പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചേര്‍ന്ന ആദ്യ മീറ്റിങ്ങില്‍ തിരഞ്ഞെടുത്ത ഭാരവാഹികളെ മേഖല കമ്മറ്റി അംഗം ജീവന്‍ കല്ലറ സമ്മേളന സദസിനെ അറിയിച്ചു.

ശ്രീജീഷ് വടകര യൂണിറ്റ് സെക്രട്ടറിയും, അമുദി സിദ്ധിക് യൂണിറ്റ് പ്രസിഡന്റും, ഷമീര്‍ ചല്ലിശ്ശേരി മെംബര്‍ഷിപ്പ് സെക്രട്ടറിയും, റമീസ് (വൈസ് പ്രസിഡന്റ്) ഷാഹിര്‍ ഷാജഹാന്‍ (ജോയിന്റ് സെക്രട്ടറി) സൈനല്‍ കൊയിലാണ്ടി (അസിസ്റ്റന്റ് മെംബര്‍ഷിപ്പ് സെക്രട്ടറി) മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ രതീഷ് ചെറുകുന്ന്, അക്ബര്‍, ആഷിക്ക് റഹ്‌മാന്‍, ഷറീജ്, സൗമ്യ പ്രതീപ്, സമീറ അമുദി, ജെസിയ ജെ, നൂബിന്‍ അന്‍സാരി (ക്ഷണിതാവ്) എന്നിങ്ങനെ സമ്മേളനം തിരഞ്ഞെടുത്തു.

പുതുതായി ചുമതലയേറ്റ യൂണിറ്റ് സെക്രട്ടറി ശ്രീജിഷ് വടകര സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. തുടര്‍ന്ന് മേഖല സമ്മേളന പ്രതിനിധികളെ പ്രഖ്യാപിച്ചു. 61 മെമ്പര്‍മാരും 11 അസ്സോസിയേറ്റ് മെമ്പര്‍മാരും ഉള്‍പ്പടെ 72 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!