മനാമ: അല്‍ മന്നാഇ കമ്മ്യൂണിറ്റീസ് അവേര്‍നെസ്സ് സെന്റര്‍ (മലയാള വിഭാഗം) മനാമ മേഖല സെപ്റ്റംബര്‍ 26 ന് ‘ഖുര്‍ആന്‍ നമ്മുടെ ജീവിതത്തില്‍’, ‘കുടുംബം തകര്‍ക്കുന്ന ലിബറലിസം’ എന്നീ പ്രമേയങ്ങളെ ആസ്പദമാക്കി മനാമ കെഎംസിസി ഹാളില്‍ വെച്ച് നടത്തുന്ന ഫാമിലി മീറ്റിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ടിപി അബ്ദുല്‍ അസീസ് ചെയര്‍മാനും, ഷാഹിദ് യൂസുഫ് ജനറല്‍ കണ്‍വീനറുമായ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
പ്രസ്തുത പരിപാടിയില്‍ കെഎംസിസി ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര, സജ്ജാദ് ബിന്‍ അബ്ദുറസാഖ്, വസീം അഹ്‌മദ് അല്‍ഹികമി എന്നിവര്‍ സംബന്ധിക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു.
സ്വാഗത സംഘത്തിലെ മറ്റ് ഭാരവാഹികള്‍: ഷംസീര്‍ ഒവി, (പ്രോഗ്രാം), അബ്ദുല്‍ വഹാബ് അമേത് (രജിസ്‌ട്രേഷന്‍), അഷ്റഫ് ടികെ (റിഫ്രഷ്‌മെന്റ്), ഇസ്ഹാഖ് മനാമ (ട്രാന്‍സ്പോര്‍ട്ട്), സിദ്ധീഖ് മനാമ (വോളന്റിയര്‍), റഷീദ് മാഹി (മീഡിയ)
സാഫിര്‍ അഷ്റഫ് (പബ്ലിസിറ്റി), ലത്തീഫ് അലിയമ്പത് (വെന്യു), സുഹാദ് ബിന്‍ സുബൈര്‍ (ഐടി), ഹംസ അമേത് (ഫിനാന്‍സ്).