മനാമ: തൃശൂര്‍ അതിരുപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തില്‍ കേരള കാത്തലിക് അസോസിയേഷന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അനുശോചനം രേഖപ്പെടുത്തി. പിതാവിന്റെ വിയോഗം കേരള ക്രൈസ്തവ സഭക്ക് തീരാനഷ്ടമാണെന്ന് കെസിഎ പ്രസിഡന്റ് ജെയിംസ് ജോണ്‍ പറഞ്ഞു.
വൈസ് പ്രസിഡന്റ് ലിയോ ജോസഫ്, ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി, മെമ്പര്‍ഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, ട്രഷറര്‍ നിക്‌സണ്‍ വര്‍ഗീസ്, ലോഞ്ച് സെക്രട്ടറി ജിന്‍സ് ജോസഫ്, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സജി ലുയിസ്, മുന്‍ പ്രസിഡന്റ് റോയ് സി ആന്റണി എന്നിവരും കെസിഎ അംഗങ്ങളും കുടുംബാംഗങ്ങളും വനിത വിഭാഗം അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.