മനാമ: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്റെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് നടത്തിയ പരിശോധകളില്‍ 19 പേര്‍ അറസ്റ്റില്‍. 1,13,000 ദിനാര്‍ മൂല്യം വരുന്ന 16 കിലോഗ്രാം മയക്കുമരുന്ന് വസ്തുക്കള്‍ അധികൃതര്‍ പിടിച്ചെടുത്തു.
വിവിധ ഓപറേഷനുകളിലായി കസ്റ്റംസ് അഫയേഴ്സ്, ഒരു എയര്‍ കാര്‍ഗോ കമ്പനി എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതിന് മുമ്പ് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചു. പിടിയിലായവര്‍ വിവിധ രാജ്യക്കാരാണ്.
മയക്കുമരുന്ന് കടത്ത്, വില്‍പന എന്നിവയുമായി ബന്ധപ്പെട്ട ഏത് വിവരവും ഹോട്ട്ലൈന്‍ നമ്പറിലോ (996), ഇമെയില്‍ 996@interior.gov.bh വഴിയോ അറിയിക്കണമെന്ന് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.