മനാമ: കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാരിന്റെ പ്രവാസികളോടുള്ള കരുതലിന്റെയും പ്രവാസി ക്ഷേമത്തിന് സര്‍ക്കാര്‍ ചെലുത്തുന്ന ശ്രദ്ധയുടെയും ഉത്തമ ഉദാഹരണമാണെന്ന് ബഹ്റൈന്‍ നവകേരള. പ്രവാസികള്‍ക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ കരുതലും ആശ്വാസവുമാണ് ഈ പദ്ധതി.
ദീര്‍ഘകാലമായി പ്രവാസികള്‍ കാത്തിരുന്ന ഒരു പദ്ധതിയാണിത്. പ്രവാസികളുടെ സുരക്ഷിതഭാവിക്കായി രാജ്യത്തുതന്നെ ആദ്യമായി വിപ്ലവകരമായ തീരുമാനം എടുത്ത ഇടതുപക്ഷ സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും ബഹ്റൈന്‍ നവകേരള വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.