മനാമ: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി (ബിടിഇഎ) ശനിയാഴ്ച സൗജന്യ ബസ് ടൂര്‍ സംഘടിപ്പിക്കുന്നു. ‘ടൂറിസവും സുസ്ഥിര പരിവര്‍ത്തനവും’ എന്ന വിഷയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് പ്രത്യേക ടൂര്‍ ആരംഭിക്കുക.
ബഹ്റൈനിലെ പ്രമുഖ ചരിത്ര, സാംസ്‌കാരിക സ്മാരകങ്ങളിലൂടെയാണ് യാത്ര. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസ് (ബാക്ക), ദേശീയ പൗരത്വ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ‘ബഹ്റൈനൂന’ പദ്ധതി എന്നിവയുമായി സഹകരിച്ചാണ് ടൂര്‍ സംഘടിപ്പിക്കുന്നത്.