മനാമ: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തതിന് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്റൈനി യുവതിയാണ് അറസ്റ്റിലായത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഒരു വനിതാ ഉദ്യോഗാര്‍ത്ഥിക്ക് ജോലി വാഗ്ദാനം ചെയ്ത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ തന്റെ സ്ഥാനം ദുരുപയോഗം ചെയ്തതായി അവകാശപ്പെടുന്ന വീഡിയോയാണ് യുവതി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.