മനാമ: സോഷ്യല്‍ ഇന്‍ഷുറന്‍സ് ഫണ്ടില്‍ (എസ്‌ഐഒ) നിന്ന് 290,000 ബഹ്‌റൈന്‍ ദിനാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ തടവ് ശിക്ഷ കസേഷന്‍ കോടതി ശരിവച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇവരെ പിടികൂടിയത്.
ചെറുകിട കുടുംബ ബിസിനസുകളെ പിന്തുണയ്ക്കുന്ന പദ്ധതിയായ ‘ഖത്വ’ യില്‍ നിന്നും വ്യാജരേഖ ചമച്ച് പണം തട്ടാനാണ് പ്രതികള്‍ സീമിച്ചത്. ഇവര്‍ സാമൂഹിക വികസന മന്ത്രാലയത്തിലെ ജീവനക്കാരാണ്.
താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് പരിശീലനവും സാമ്പത്തിക സഹായവും നല്‍കിക്കൊണ്ട് ഗാര്‍ഹിക ബിസിനസുകള്‍ നടത്താന്‍ സഹായിക്കുന്ന പദ്ധതിയാണ് ‘ഖത്വ’ അഥവാ പ്രൊഡക്റ്റീവ് ഹൗസ്ഹോള്‍ഡ് പ്രോഗ്രാം.
2024 ഓഗസ്റ്റില്‍ പ്രധാന പ്രതിയായ സ്ത്രീക്ക് അഞ്ച് വര്‍ഷം തടവും രണ്ടാം പ്രതിക്ക് മൂന്ന് വര്‍ഷം തടവും ഹൈ ക്രിമിനല്‍ കോടതി വിധിച്ചിരുന്നു. പിന്നീട് സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതിയില്‍ അപ്പീല്‍ നല്‍കി 31 വയസ്സുള്ള സ്ത്രീയുടെ ശിക്ഷ അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറക്കുകയും ചെയ്തു.