മനാമ: അടുത്ത ഹജ്ജ് തീര്‍ത്ഥാടനത്തിനായി തിരഞ്ഞെടുത്തവരുടെ പ്രാഥമിക പട്ടിക ഹജ്ജ്, ഉംറ കാര്യങ്ങളുടെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു. ഓണ്‍ലൈനായി അപേക്ഷിച്ച 23,231 പേരില്‍ നിന്നും 4,625 പേരെയാണ് വിവിധ സ്‌ക്രീനിങ്ങുകള്‍ക്ക് ശേഷം തിരഞ്ഞെടുത്തത്.
തിരഞ്ഞെടുത്ത എല്ലാ അപേക്ഷകര്‍ക്കും നോട്ടീസുകള്‍ നല്‍കുന്നുണ്ടെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ഹജ്ജ് ടൂര്‍ ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക തീയതി പിന്നീട് പ്രഖ്യാപിക്കും.
ലൈസന്‍സുള്ള സംഘാടകര്‍ക്ക് അവരുടെ പാക്കേജുകള്‍ അവതരിപ്പിക്കാന്‍ സമയം അനുവദിക്കുകയും തീര്‍ത്ഥാടകര്‍ക്ക് അവലോകനം ചെയ്യാനും താരതമ്യം ചെയ്യാനും തിരഞ്ഞെടുക്കാനുമുള്ള അവസരം നല്‍കുകയും ചെയ്യും.