മനാമ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി 13 വയസ്സുള്ള പെണ്‍കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്തതിന് 22 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷന്‍, ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ കുട്ടികളുടെ സംരക്ഷണ യൂണിറ്റാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കേസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചയുടനെ പോലീസ് അന്വേഷണ ആരംഭിച്ചതായും പ്രതിയെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും കാരണമായ വിവരങ്ങളും തെളിവുകളും ശേഖരിച്ചതായും യൂണിറ്റ് അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.
കുട്ടികളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍, 33523300 എന്ന നമ്പറിലോ cpcu@interior.gov.bh എന്ന ഇമെയില്‍ വിലാസത്തിലോ, ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ 992 എന്ന ഹോട്ട്ലൈനിലോ ബന്ധപ്പെടാന്‍ യൂണിറ്റ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.