മനാമ: ആറാദില്‍ പൊതുസ്ഥലത്ത് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട ഏഷ്യന്‍ പ്രവാസികള്‍ പിടിയില്‍. സാമ്പത്തിക തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് പ്രാഥമിക വിവരമെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹ്യ മാദ്ധ്യമമായ എക്‌സില്‍ അറിയിച്ചു.
സംഘര്‍ഷത്തില്‍ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് മുഹറഖ് പോലീസ് ഡയറക്ടറേറ്റ് നിയമനടപടികള്‍ സ്വീകരിക്കുകയും പ്രവാസികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.