മനാമ: അനധികൃതമായി പിടികൂടിയ 259 കിലോഗ്രാം ചെമ്മീന്‍ സല്ലാഖ് തീരദേശ മേഖലയില്‍ നിന്നും കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. 2018 ലെ മന്ത്രിതല പ്രമേയം (205) പ്രകാരം നിരോധിച്ചിരിക്കുന്ന ബോട്ടം ട്രോള്‍ വലകള്‍ (പ്രാദേശികമായി കരാഫ് എന്നറിയപ്പെടുന്നു) ഉപയോഗിച്ചാണ് ചെമ്മീന്‍ പിടിച്ചതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തീരദേശ സേന കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.