മനാമ: അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ പുരസ്‌ക്കാരം ബഹ്റൈന്. വ്യോമയാന സുരക്ഷക്കാണ് സിവില്‍ ഏവിയേഷനിലെ ഏറ്റവും അഭിമാനകരമായ അന്താരാഷ്ട്ര ബഹുമതികളിലൊന്നായ ഐസിഎഒ കൗണ്‍സില്‍ പ്രസിഡന്റ് സര്‍ട്ടിഫിക്കറ്റ് ബഹ്റൈന് ലഭിച്ചത്.
ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അഹമ്മദ് അല്‍ ഷുഐല്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. കാനഡയില്‍ നടന്ന ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) 42-ാമത് അസംബ്ലിയുടെ ഉദ്ഘാടന ചടങ്ങിലാണ് പുരസ്‌ക്കാരം സമ്മാനിച്ചത്.