മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബ് അധ്യക്ഷനായ ഓപ്പണ്‍ ഹൗസില്‍ 50 ലധികം പേര്‍ പങ്കെടുത്തു.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ നടന്ന യോഗത്തില്‍ എംബസിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍, കോണ്‍സുലാര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പാനല്‍ അഭിഭാഷകരും പങ്കെടുത്തു. നിരവധി പ്രശ്‌നങ്ങള്‍ ഓപ്പണ്‍ ഹൗസില്‍ വെച്ച് തന്നെ പരിഹരിച്ചു.
കഴിഞ്ഞ ഓപ്പണ്‍ ഹൗസില്‍ ഉന്നയിക്കപ്പെട്ട മിക്ക പരാതികളും പരിഹരിച്ചതായി അംബാസഡര്‍ അറിയിച്ചു. ബാക്കിയുള്ള എല്ലാ പരാതികളും എത്രയും വേഗം പരിഹരിക്കുമെന്ന് അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍സുലാര്‍, കമ്മ്യൂണിറ്റി ക്ഷേമ വിഷയങ്ങളില്‍ വേഗത്തിലുള്ള പിന്തുണയ്ക്കും സമയബന്ധിതമായ നടപടികള്‍ക്കും തൊഴില്‍ മന്ത്രാലയം, എല്‍എംആര്‍എ, ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇമിഗ്രേഷന്‍ അധികാരികള്‍ എന്നിവര്‍ക്ക് അംബാസഡര്‍ നന്ദി അറിയിച്ചു.