നിയമവിരുദ്ധമായ പിരിച്ചുവിടല്‍: അഞ്ച് ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

court

മനാമ: നിയമവിരുദ്ധമായി പിരിച്ചുവിട്ട അഞ്ച് മുന്‍ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈ ലേബര്‍ കോടതിയുടെ ഉത്തരവ്. കമ്പനിയുടെ ബഹ്‌റൈനിലെ ബ്രാഞ്ച് അടച്ചുപൂട്ടിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടത് എന്നാണ് കമ്പനിയുടെ വാദം.

കുടിശ്ശികയുള്ള പിരിച്ചുവിടല്‍ തുകകള്‍, സേവനാവസാന ഗ്രാറ്റുവിറ്റികള്‍, നിയമപരമായ പലിശ, കേസിനായി ചിലവാക്കിയ പണം എന്നിവ നല്‍കാന്‍ കോടതി ഉത്തരവിട്ടു. 1,443 ദിനാര്‍ മുതല്‍ 7,224 ദിനാര്‍ വരെ നഷ്ടപരിഹാരം നല്‍കാനാണ് കോടതിയുടെ ഉത്തരവ്.

ഓപ്പണ്‍-എന്‍ഡ് കരാറുകളില്‍ ജോലി ചെയ്തിരുന്ന തന്റെ ക്ലയന്റുകള്‍ക്ക് 2024 അവസാനത്തോടെയാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചതെന്ന് ജീവനക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക മറിയം അല്‍ ഷെയ്ഖ് പറഞ്ഞു. കമ്പനി തങ്ങളുടെ ബിസിനസ് സജീവമായി തുടരുകയും ജീവനക്കരുടെ കുടിശ്ശികകള്‍ നല്‍കാന്‍ തയ്യാറാവാതിരികുകയും ചെയ്തതിനാലാണ് കേസ് നല്‍കിയതെന്ന് അഭിഭാഷക പറഞ്ഞു.

അതേസമയം, പിരിച്ചുവിടലുകള്‍ക്ക് ന്യായമായ കാരണം നല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി. തല്‍ഫലമായി പിരിച്ചുവിടലുകള്‍ നിയമവിരുദ്ധമായി കണക്കാക്കുകയും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയുമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!