മനാമ: മകളുടെ മരണത്തില്‍ നീതികാത്ത് ബഹ്റൈന്‍ സ്വദേശികളായ മാതാപിതാക്കള്‍. കഴിഞ്ഞ വര്‍ഷം വിയറ്റ്‌നാമില്‍ വെച്ച് മെഥനോള്‍ വിഷബാധയേറ്റാണ് 33 കാരിയായ ഗ്രെറ്റ ഒട്ടേസണ്‍ മരണപ്പെടുന്നത്. യുവതിയുടെ പ്രതിശ്രുത വരനായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി അര്‍ണോ ക്വിന്റണ്‍ എല്‍സും (36) മരണപ്പെട്ടിരുന്നു.
ഡിസംബര്‍ 26 ന് വിയറ്റ്‌നാമിലെ ഹോയ് ആനിലുള്ള ഒരു റിസോര്‍ട്ട് വില്ലയിലെ വ്യത്യസ്ത മുറികളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്ന് യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു.
ശാരീരിക ആക്രമണം, അക്രമം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ ലക്ഷണങ്ങളൊന്നും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും മകളുടെ മരണത്തിന്റെ കാരണം കണ്ടെത്തണം എന്നാണ് ദമ്പതികളുടെ ആവശ്യം.