മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ 10 ഏരിയകളിലായി നടത്തി വരുന്ന ‘പോന്നോണം 2025’ ന്റെ ഭാഗമായി ഗുദേബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓറ ആര്‍ട്‌സ് സെന്ററില്‍ വച്ച് ഗുദേബിയ ഏരിയയുടെ ഓണപരിപാടികള്‍ സംഘടിപ്പിച്ചു.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഐസിആര്‍എഫ് മുന്‍ ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ മുഖ്യതിഥിയായും ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ഗോപിനാഥന്‍ മേനോന്‍ വിശിഷ്ടാതിഥിയായും പങ്കെടുത്തു. കേരളീയ പാരമ്പര്യവും സംസ്‌കാരവും വിദേശമണ്ണില്‍ നിലനിര്‍ത്താന്‍ ഇത്തരം പരിപാടികള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അഅതുപോലെ തന്നെ ഏരിയ അംഗങ്ങള്‍ തമ്മില്‍ പരിചയപ്പെടാനും, ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാനുമുള്ള അവസരം ഇങ്ങനെയുള്ള ആഘോഷ പരിപാടികള്‍ സഹായിക്കുമെന്നും വിശിഷ്ടാതിഥികള്‍ പറഞ്ഞു.
കെപിഎ ഗുദൈബിയ ഏരിയ പ്രസിഡന്റ് തോമസ് ബികെ അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി മുഹമ്മദ് ഷഹനാസ് ഷാജഹാന്‍ സ്വാഗതം പറഞ്ഞു. കെപിഎ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, ട്രഷറര്‍ മനോജ് ജമാല്‍, വൈസ് പ്രസിഡന്റ് കോയി വിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറര്‍ കൃഷ്ണകുമാര്‍, ഏരിയ കോര്‍ഡിനേറ്റര്‍ വിനീത് അലക്‌സാണ്ടര്‍, ഏരിയ ട്രഷറര്‍ അജേഷ് വിപി, ഏരിയ വൈസ് പ്രസിഡന്റ് അജിത് കുമാര്‍ വിപി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ഗുദൈബിയ ഏരിയ ‘പൊന്നോണം 2025’ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീലാല്‍ ഓച്ചിറ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കെപിഎ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കാവനാട്, രാജ് ഉണ്ണികൃഷ്ണന്‍, ബിജു ആര്‍ പിള്ള, സ്മിതേഷ് എന്നിവര്‍ ചടങ്ങില്‍ സന്നിതരായിരുന്നു. സെന്‍ട്രല്‍, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളില്‍ സജീവമായി പങ്കെടുത്തു.
വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം അംഗങ്ങള്‍ അവതരിപ്പിച്ച കലാ പരിപാടികളും കുട്ടികളും കെപിഎ കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ ഓണക്കളികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.









