മനാമ: സെപ്റ്റംബര്‍ 21 നും 27 നും ഇടയില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) രാജ്യത്ത് 1,109 പരിശോധനാ കാമ്പെയ്നുകള്‍ നടത്തി. 19 തൊഴില്‍ നിയമലംഘകരെ പിടികൂടുകയും 127 പേരെ നാടുകടത്തുകയും ചെയ്തു.
എല്ലാ ഗവര്‍ണറേറ്റുകളിലെയും വിവിധ കടകളില്‍ 1,083 പരിശോധനാ സന്ദര്‍ശനങ്ങളും 26 സംയുക്ത പരിശോധനാ കാമ്പെയ്നുമാണ് എല്‍എംആര്‍എ നടത്തിയത്. നിയമ ലംഘനങ്ങളില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എല്‍എംആര്‍എ അറിയിച്ചു.
നാഷണാലിറ്റി, പാസ്പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സ് (എന്‍പിആര്‍എ) പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം, ഗവര്‍ണറേറ്റിലെ അതത് പോലീസ് ഡയറക്ടറേറ്റ്, മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ മന്ത്രാലയം, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.