മനാമ: തിരുവസന്തം- 1500 ശീര്‍ഷകത്തില്‍ നടന്നുവരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഐസിഎഫ് സല്‍മാബാദ് റീജിയന്‍ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ഹാഷിം മുസ്ലാരുടെ അദ്ധ്യക്ഷതയില്‍ ഐസിഎഫ് നാഷണല്‍ ഡപ്യൂട്ടി പ്രസിഡന്റ് അബ്ദുല്‍ സലാം മുസ്ല്യാര്‍ കോട്ടക്കല്‍ ഉദ്ലാടനം ചെയ്തു.
ഖമീസ് അല്‍ മാജിദ് സ്‌കൂളില്‍ നടന്ന ഫെസ്റ്റില്‍ സല്‍മാബാദ് മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ മദ്‌റസ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. സമാപന സംഗമത്തില്‍ പ്രമുഖ അറബി പണ്ഡിതന്‍ ശൈഖ് ദര്‍വീശ് മുന്‍ളിര്‍ മുഖ്യാതിഥിയായിരുന്നു.
അബ്ദു റഹീം സഖാഫി വരവൂര്‍ സന്ദേശ പ്രഭാഷണം നടത്തി. മന്‍സൂര്‍ അഹ്‌സനി വടകര, ഹംസ ഖാലിദ് സഖാഫി, ശഫീഖ് മുസ്ല്യാര്‍ വെള്ളൂര്‍, സഹീര്‍ ഫാളിലി, എന്നിവര്‍ സംസാരിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് അമീറലി ആലുവ, യൂനുസ് മുടിക്കല്‍, ഷാജഹാന്‍ കൂരിക്കുഴി, അഷ്‌റഫ് കോട്ടക്കല്‍, ലത്തീഫ് കാസര്‍ഗോഡ്, സിദ്ദീഖ് ബാഗ്ലൂര്‍, അബ്ദുല്‍ ഖാദര്‍ കെബി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഫൈസല്‍ ചെറുവണ്ണൂര്‍, അഷ്ഫാഖ് മണിയൂര്‍, ഇസ്ഹാഖ് വലപ്പാട്, മന്‍സൂര്‍ ചെമ്പ്ര, ഷൗക്കത്ത്, സുലൈമാന്‍ വെള്ളറക്കാട്, സിദ്ദീഖ്, ഫസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.