ബഹ്‌റൈനിൽ 37 വർഷത്തെ സേവനത്തിന് ശേഷം സുഭാഷ് വി മേനോൻ വിരമിക്കുന്നു

New Project

 

മനാമ: ബഹ്‌റൈനിൽ 37 വർഷം സമർപ്പണത്തോടെ സേവനം അനുഷ്ഠിച്ച സുഭാഷ് വി. മേനോൻ വിരമിച്ച് കേരളത്തിലേക്ക് മടങ്ങുന്നു. പാലക്കാട് സ്വദേശിയായ ഇദ്ദേഹം 1988 മാർച്ച് 24ന് ബഹ്‌റൈനിൽ എത്തിയതിന് ശേഷം വിവിധ പ്രമുഖ ഹോട്ടലുകളിൽ ജനറൽ മാനേജറായി ജോലി ചെയ്തു.

കഴിഞ്ഞ 14 വർഷമായി ഫഹദ് ബിൻ എആർഅൽ ഗോസൈബി കമ്പനി BSCയിൽ ഓപ്പറേഷൻസ് മാനേജറായി പ്രവർത്തിക്കുകയായിരുന്നു. തന്റെ കരിയറിലുടനീളം അദ്ദേഹം നേതൃത്വത്തിലും സമർപ്പണത്തിലും വിലപ്പെട്ട സംഭാവനകളിലും അനേകർക്ക് പ്രചോദനമായി.

ഭാര്യ ലത സുഭാഷ്‌, മകൾ അമൃത, മകൻ ആദിത്യ, മരുമകൾ ആസ്വതി, മരുമകൻ ശ്രീജിത്, കൊച്ചുമകൻ വിദ്യുത് മേനോൻ എന്നിവരടങ്ങുന്നതാണ് കുടുംബം.

പ്രൊഫഷണൽ നേട്ടങ്ങൾക്കൊപ്പം, കഴിഞ്ഞ രണ്ട് വർഷമായി പാക്ട് (PAACT)യുടെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുകയും, സംഘടനയ്ക്ക് വിലപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണകളും നൽകുകയും ചെയ്ത് സഹപ്രവർത്തകരുടെ ആദരവും സ്നേഹവും നേടിയിട്ടുണ്ട്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!