ബാബ് അല്‍ ബഹ്റൈനിന്റെ പ്രവേശന കവാടത്തില്‍ നിന്ന് ‘അല്‍-മുര്‍ത്തഇശ’ നീക്കം ചെയ്തു

556213126_1228243222682385_3162865130635255047_n

മനാമ: ബാബ് അല്‍ ബഹ്റൈനിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന ‘അല്‍-മുര്‍ത്തഇശ’ എന്ന ഐക്കണിക് കലാസൃഷ്ടി നീക്കം ചെയ്തു. മനാമ സൂക്ക് വികസന പദ്ധതിയുടെ ഭാഗമായാണ് ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി കലാസൃഷ്ടി നീക്കം ചെയ്തത്.

നാണയങ്ങളോട് സാമ്യമുള്ള 20,000 ത്തിലധികം സ്വര്‍ണ്ണം പൂശിയ ലോഹച്ചങ്ങലകള്‍കൊണ്ട് നിര്‍മിച്ച ഈ ശില്‍പം 2017 മുതല്‍ മനാമ സൂക്കിന്റെ പ്രധാന കവാടത്തില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. ഏകദേശം ഏഴ് മീറ്റര്‍ ഉയരമുണ്ടായിരുന്നു ഈ ശില്‍പത്തിന്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!