മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ 67-മത് പെരുന്നാള്‍ കൊടിയേറ്റും സംയുക്ത ഓര്‍മ്മപ്പെരുന്നാളും വെള്ളിയാഴ്ച വരെ. ഇന്ന് വൈകിട്ട് 7 മണിയ്ക്ക് സന്ധ്യ നമസ്‌ക്കാരം. മധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വെള്ളിയാഴ്ച്ച രാവിലെ 6.15 മുതല്‍ രാത്രി നമസ്‌ക്കാരം, പ്രഭാത നമസ്‌ക്കാരം, വിശുദ്ധ കുര്‍ബ്ബാന എന്നിവയും പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ്, വാഴ്ത്തപ്പെട്ട അല്‍ വാറീസ് മാര്‍ യൂലിയോസ്, ഭാഗ്യസ്മരണാര്‍ഹനായ ഫീലിപ്പോസ് മാര്‍ തെയോഫിലോസ് എന്നീ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളും ദേവാലയത്തിന്റെ 67-മത് പെരുന്നാള്‍ കൊടിയേറ്റും നടക്കും.
ശുശ്രൂഷകള്‍ക്ക് എംജിഒസിഎസ്എം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ. ഫാദര്‍ ഡോ. വിവേക് വര്‍ഗീസ് നേത്യത്വം നല്‍കുന്നതായിരിക്കും എന്ന് ഇടവക വികാരി ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി ഫാദര്‍ തോമസ്‌കുട്ടി പിഎന്‍, ട്രസ്റ്റി സജി ജോര്‍ജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.