ദുരിത ജീവിതത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശി തുടര്‍ചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങി

New Project (81)

മനാമ: പക്ഷാഘാതം സംഭവിച്ച് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ഹംസ നവത് തുടര്‍ചികിത്സക്കായി നാട്ടിലേയ്ക്ക് മടങ്ങി. 20 വര്‍ഷമായി ബഹ്‌റൈനില്‍ ക്ളീനിംഗ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് 57 വയസാണ് പ്രായം. ഒന്നര മാസത്തെ ഹോസ്പിറ്റല്‍ ജീവിതത്തിന് ശേഷം ഇന്ന് രാവിലത്തെ എയര്‍ ഇന്ത്യ വിമാനത്തില്‍ അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങി.

ആശുപത്രിയില്‍ അഡ്മിറ്റ് ആയതുമുതല്‍ ബഹ്റൈനിലെ ഹോപ്പ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ സ്ട്രെച്ചര്‍ സഹായം ആവശ്യമായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ഒന്നരമാസം ഫിസിയോതെറാപ്പി നല്‍കി വീല്‍ ചെയറില്‍ യാത്ര സാധ്യമാക്കാന്‍ ഹോപ്പിന് സാധിച്ചു.

കൂടാതെ ഇദ്ദേഹത്തിന്റെ തുടര്‍ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും, ആവശ്യമായ മാനസിക പിന്തുണ നല്‍കി ഇദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ നിന്നും യാത്രയാക്കുകയും ചെയ്തു. ഹോപ്പ് അംഗങ്ങളായ സാബു ചിറമേല്‍, അഷ്‌കര്‍ പൂഴിത്തല, ഫൈസല്‍ പട്ടാണ്ടി, പുഷ്പരാജന്‍, ഷാജി ഇളമ്പിലായി, റെഫീഖ് മുഹമ്മദ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!