ബഹ്റൈന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ 67-ാംമത് പെരുന്നാളിന് കൊടിയേറി

New Project (89)

മനാമ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ 67-ാംമത് പെരുന്നാളിന് എംജിഒസിഎസ്എം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ. ഫാദര്‍ ഡോ. വിവേക് വര്‍ഗീസ് കൊടിയേറ്റി. 2025 ഒക്ടോബര്‍ 3 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീര്‍വര്‍ഗ്ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.

ശനിയാഴ്ച്ച വൈകിട്ട് 6.15 മുതല്‍ സന്ധ്യ നമസ്‌ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും നടന്നു. 5, 6, 7 ദിവസങ്ങളില്‍ വൈകിട്ട് 7 മണി മുതല്‍ സന്ധ്യ നമസ്‌ക്കാരം, കത്തീഡ്രല്‍ ഗാന ശുശ്രൂഷ, റവ. ഫാദര്‍ ഡോ. വിവേക് വര്‍ഗീസിന്റെ നേത്യത്വത്തില്‍ വചന ശുശ്രൂഷ എന്നിവ നടക്കും. ഒക്ടോബര്‍ 8 ബുധനാഴ്ച്ച വൈകിട്ട് 6.15 മുതല്‍ സന്ധ്യ നമസ്‌ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും നടക്കും.

9 വാഴാഴ്ച്ച വൈകിട്ട് പെരുന്നാള്‍ സന്ധ്യ നമസ്‌ക്കാരം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ് എന്നിവയും പെരുന്നാള്‍ പ്രധാന ദിവസമായ 10-ാം തീയതി രാവിലെ 6.30 മുതല്‍ രാത്രി നമസ്‌ക്കാരം, പ്രഭാത നമസ്‌ക്കാരം, വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, ആശീര്‍വാദം, കോടിയിറക്ക് എന്നിവ നടക്കും.

തുടര്‍ന്ന് ഈ വര്‍ഷ ഇടവകയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നവരെ ആദരിക്കുന്ന ചടങ്ങും, 2024 ലെ ആദ്യഫലപ്പെരുന്നാളില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിക്കുന്ന ചടങ്ങും നടക്കുമെന്നും പെരുന്നാള്‍ ദിവസങ്ങളില്‍ ഏവരും പ്രാര്‍ത്ഥനാ പൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നും ഇടവക വികാരി ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി ഫാദര്‍ തോമസ്‌കുട്ടി പിഎന്‍, ട്രസ്റ്റി സജി ജോര്‍ജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!