മനാമ: ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 16ന് ബഹ്റൈനിലെത്തും. സാംസ്‌കാരിക മന്ത്രി സജി ചെറിയാനും സംഘത്തിലുണ്ടാവും. മുഖ്യമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനം വിജയകരമാക്കുന്നതിനെ കുറിച്ചുള്ള ആലോചനായോഗം നാളെ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വെച്ച് നടക്കുന്നു.
ബഹ്റൈനിലെ വിവിധ സംഘടനകള്‍, ലോക കേരള സഭാംഗങ്ങള്‍, മലയാളം മിഷന്‍ ചാപ്റ്ററുകള്‍, വ്യവസായ പ്രമുഖര്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാ മലയാളികളുടെയും നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിക്കുക എന്ന് കേരളീയ സമാജം പ്രസിഡന്റും മലയാളം മിഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ ചെയര്‍മാനുമായ പിവി രാധാകൃഷ്ണ പിള്ള അറിയിച്ചു. ഒക്ടോബര്‍ ആറിന് നടക്കുന്ന ആലോചനാ യോഗത്തില്‍ എല്ലാ സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.