മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലാക്കാരുടെ കലാ-സംസ്‌കാരിക കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സല്ലാഖിലെ ബഹ്റൈന്‍ ബീച്ച് ബേ റിസോര്‍ട്ടില്‍ വെച്ച് നടന്ന ഓണാഘോഷപരിപാടികള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേറിട്ട അനുഭവമായി.
ആഘോഷപരിപാടികള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് സംഘടിപ്പിച്ച വിവിധ കലാപരിപാടികളും, നാടന്‍ കളി മത്സരങ്ങളും, നാവില്‍ രുചിയൂറുന്ന വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യയും ആഘോഷത്തിന്റെ മാറ്റ് കൂട്ടി. പൂവേ പൊലി 2025 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി, ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക ആരോഗ്യ രംഗത്തെ നിറസാന്നിധ്യവും, വോയ്സ് ഓഫ് ആലപ്പി രക്ഷധികാരിയുമായ ഡോ. പിവി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തിന് ജനറല്‍ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു. വോയ്സ് ഓഫ് ആലപ്പി രക്ഷധികാരികളായ സോമന്‍ ബേബി, അനില്‍ യുകെ, അലക്‌സ് ബേബി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ട്രഷറര്‍ ബോണി മുളപ്പാംപള്ളില്‍ നന്ദി രേഖപ്പെടുത്തി.
ബഹ്റൈനിലെ പ്രശസ്തമായ ‘ആരവം മ്യൂസിക് ബാന്‍ഡ്’ അവതരിപ്പിച്ച നാടന്‍പാട്ടുകള്‍ സദസ്സിനെ ആവേശത്തിലാഴ്ത്തി. വോയ്സ് ഓഫ് ആലപ്പി കലാകാരന്മാരുടെ കൂട്ടായ്മയായ അരങ്ങ് ആലപ്പിയിയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനമേളയും, മിമിക്രിയും, കുട്ടികള്‍ അവതരിപ്പിച്ച വിവിധ നൃത്ത നിത്യങ്ങളും ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്നു.
തുടര്‍ന്ന് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ നാടന്‍ മത്സരങ്ങളും സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ ഓണാസദ്യ പരിപാടിയുടെ മറ്റൊരു ആകര്‍ഷണമായി. പൂവേ പൊലി കണ്‍വീനവര്‍മാരായ അജിത് കുമാര്‍, ശരത് ശശി, കോര്‍ഡിനേറ്റര്‍മാരായ ഗോകുല്‍ കൃഷ്ണന്‍, സനില്‍ വള്ളികുന്നം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ഓണഘോഷത്തിന് നേതൃത്വം നല്‍കി.
ദീപക് തണല്‍, ജയന്‍ കെ, പ്രസന്നകുമാര്‍, നിതിന്‍ ചെറിയാന്‍, ഗിരീഷ് ബാബു, പ്രവീണ്‍ പ്രസാദ്, ഷെഫീഖ് സൈദ്കുഞ്ഞ്, രശ്മി അനൂപ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വോയ്സ് ഓഫ് ആലപ്പി എക്‌സിക്യൂട്ടീവ് കമ്മറ്റി, വിവിധ ഏരിയ കമ്മറ്റികള്‍, ലേഡീസ് വിംഗ് തുടങ്ങിയവര്‍ പൂവേ പൊലിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു.