മനാമ: മലങ്കര കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവായ്ക്ക് ബഹ്റൈനില്‍ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കൗണ്‍സില്‍ സ്വീകരണം നല്‍കി. കെസിഇസിയുടെ പ്രസിഡന്റ് റവ. അനീഷ് സാമുവേല്‍ ജോണ്‍ന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ കെസിഇസി ജനറല്‍ സെക്രട്ടറി ജോമോന്‍ മലയില്‍ ജോര്‍ജ് സ്വാഗതം അറിയിച്ചു.
വൈസ് പ്രസിഡന്റിന്മാരായ റവ. ബിജു ജോണ്‍, റവ. സാമുവല്‍ വര്‍ഗീസ്, വെരി. റവ. സ്ലീബ പോള്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. ജേക്കബ് നടയില്‍, റവ. മാത്യൂസ് ഡേവിഡ്, റവ. ഫാ. ജേക്കബ് കല്ലുവിള, ജെയിംസ് ജോണ്‍, മാര്‍ത്തോമ്മാ വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. സണ്ണി ഇ. മാത്യു, ട്രഷറാര്‍ ജെറിന്‍ സാം രാജ്, ജോ. സെക്രട്ടറി അശോക് മാത്യു ജോ. ട്രഷറാര്‍ സ്റ്റീഫന്‍ ജേക്കബ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയ ആന്റണി റോഷ്, എബ്രഹാം ജോണ്‍, ലോബ് ജോസഫ്, എബിന്‍ മാത്യു ഉമ്മന്‍, സാബു പൗലോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.