മനാമ: നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാഡമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നിയാര്‍ക്) ബഹ്റൈന്‍ ചാപ്റ്റര്‍ നവംബര്‍ 28 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ 10 വരെ സിഞ്ചിലെ അല്‍ അഹ്‌ലി ക്ലബ്ബിലെ ബാന്‍ക്വറ്റ് ഹാളില്‍ സംഘടിപ്പിക്കുന്ന ‘സ്പര്‍ശം 2025’ എന്ന പൊതു പരിപാടിയുടെ സംഘാടക സമിതി രൂപീകരണയോഗം ബിഎംസി ഹാളില്‍ നടന്നു. മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍ അവതരിപ്പിക്കുന്ന ‘ട്രിക്‌സ് മാനിയ 2.0’എന്ന മെന്റലിസം ഷോ, നിയാര്‍ക് ഗ്ലോബല്‍ ചെയര്‍മാന്‍ അഷ്റഫ് കെപി, നെസ്റ്റ് കൊയിലാണ്ടി ജനറല്‍ സെക്രട്ടറി ടികെ യൂനിസ് എന്നിവര്‍ നെസ്റ്റ്- നിയാര്‍ക് പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തിനായി പരിചയപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കും.
ബഹ്റൈന്‍ മലയാളി പ്രവാസി സമൂഹത്തെ പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജ്യമായിരിക്കും. നിയാര്‍ക് ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഫറൂഖ് കെകെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി രുപീകരണ യോഗത്തിന് ജനറല്‍ സെക്രട്ടറി ജബ്ബാര്‍ കുട്ടീസ് സ്വാഗതവും ട്രെഷറര്‍ അനസ് ഹബീബ് നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് 101 അംഗങ്ങളടങ്ങുന്ന സംഘാടക സമിതിയുടെ പ്രഖ്യാപനം നടത്തി.
ഡോ. പിവി ചെറിയാന്‍, ഫ്രാന്‍സിസ് കൈതാരത്ത് (രക്ഷാധികാരികള്‍), കെടി സലിം (ചെയര്‍മാന്‍), സുജിത്ത് പിള്ള (വൈസ് ചെയര്‍മാന്‍), ഹനീഫ് കടലൂര്‍ (ജനറല്‍ കണ്‍വീനര്‍), ജൈസല്‍ അഹ്‌മദ് (ജോയിന്‍ കണ്‍വീനര്‍), വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായി അസീല്‍ അബ്ദുല്‍റഹ്‌മാന്‍ (സ്പോണ്‍സര്‍ഷിപ്പ്), നൗഷാദ് ടിപി (ഇന്‍വിറ്റേഷന്‍), ഇല്യാസ് കൈനോത്ത് (വോളണ്ടിയര്‍), നൗഫല്‍ അന്‍സാസ് (മീഡിയ ആന്‍ഡ് പബ്ലിസിറ്റി), ആബിദ് കുട്ടീസ് (സ്റ്റേജ് ആന്‍ഡ് വെന്യൂ), ഒകെ കാസിം (റിസപ്ഷന്‍), നദീര്‍ കാപ്പാട് (ഹോസ്പിറ്റാലിറ്റി), ഫൈസല്‍ കൊയിലാണ്ടി (ട്രാന്‍സ്പോര്‍ട്ടേഷന്‍) എന്നിവരെയും തെരഞ്ഞെടുത്തു.
ജമീല അബ്ദുള്‍റഹ്‌മാന്‍ (പ്രസിഡന്റ്), സാജിദ കരീം (സെക്രട്ടറി), ആബിദ ഹനീഫ്, ജില്‍ഷാ സമീഹ്, അബി ഫിറോസ് (കോര്‍ഡിനേറ്റേഴ്സ്) എന്നിര്‍ ഭാരവാഹികളായ നിയാര്‍ക് ബഹ്റൈന്‍ വനിതാ വിഭാഗം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തിവരുന്നുണ്ട്.