ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ഓണാഘോഷം സംഘടിപ്പിച്ചു

New Project - 2025-10-07T112726.841

മനാമ: ബഹ്‌റൈനിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ‘ബഹ്‌റൈന്‍ ഓണോത്സവം 2025’ എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മാഹൂസിലെ ലോറന്‍സ് എഡ്യൂക്കേഷന്‍ സെന്ററില്‍ വച്ച് സംഘടിപ്പിച്ച ഓണാഘോഷത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു.

വൈവിധ്യമാര്‍ന്ന ഓണാഘോഷ പരിപാടികളും അംഗങ്ങളുടെ പങ്കാളിത്തവും പരമ്പരാഗത ഓണക്കളികളും മലയാളി മങ്ക-കേരള ശ്രീമാന്‍, കുട്ടി മങ്ക-കുട്ടി ശ്രീമാന്‍ എന്നീ മത്സരങ്ങളും ഒപ്പം ഓണസദ്യയും പരിപാടിയുടെ മാറ്റുകൂട്ടി. അസോസിയേഷന്‍ പ്രസിഡന്റ് ലിജോ കൈനടി അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം അസോസിയേഷന്‍ രക്ഷാധികാരി ജോര്‍ജ് അമ്പലപ്പുഴ ഉദ്ഘാടനം ചെയ്തു.

അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും വൈസ് പ്രസിഡന്റ് ഹാരിസ് ചെങ്ങന്നൂര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അജിത് എടത്വ, ശ്രീകുമാര്‍ കറ്റാനം, അനീഷ് ആലപ്പുഴ, സജി പറവൂര്‍, സാം കാവാലം, അരുണ്‍ മുട്ടം, പൗലോസ് കാവാലം, രാജേശ്വരന്‍ കായംകുളം, രാജേഷ് മാവേലിക്കര, അമല്‍ ജെയിംസ്, ജൂബിന്‍ ചെങ്ങന്നൂര്‍, സുജേഷ് എണ്ണയ്ക്കാട്, അജ്മല്‍ കായംകുളം, വനിതാ കോഡിനേറ്റര്‍സ് ശ്യാമ ജീവന്‍, ആശാ മുരളി, ആതിര പ്രശാന്ത്, അശ്വിനി അരുണ്‍, ശാന്തി ശ്രീകുമാര്‍, രാജേശ്വരി ശ്രീജിത്ത്, ചിഞ്ചു സച്ചിന്‍ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!