മനാമ: ബാര്‍ബര്‍ പ്രദേശത്തെ ഒരു കടയില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി അറസ്റ്റില്‍. ഏകദേശം 7,000 ദിനാര്‍ വിലമതിക്കുന്ന ആഭരണങ്ങളാണ് 32 കാരി മോഷ്ടിച്ചത്.
യുവതിയെ വടക്കന്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.