മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി ബഹ്‌റൈൻ മലയാളികൾ; സംഘാടക സമിതി രൂപീകരിച്ചു

New Project - 2025-10-07T201252.518

മനാമ: ബഹ്‌റൈൻ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമുചിതമായ സ്വീകരണം ഒരുക്കാൻ ബഹ്‌റൈൻ മലയാളികൾ. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ലോക കേരള സഭ അംഗങ്ങൾ, വിവിധ സംഘടനാ ഭാരവാഹികൾ, പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, മലയാളം മിഷൻ പ്രവർത്തകർ തുടങ്ങി പ്രവാസി സമൂഹത്തിലെ നാനാ തുറകളിൽപ്പെട്ടവർ പങ്കെടുത്തു.

പിവി രാധാകൃഷ്ണ പിള്ള ചെയർമാനും, പി ശ്രീജിത്ത് ജനറൽ കൺവീനറുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ലോക കേരള സഭ അംഗങ്ങളായ പി ശ്രീജിത്ത്, പിവി രാധാകൃഷ്‌ണപിള്ള, സുബൈർ കണ്ണൂർ എന്നിവർ സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട വിശദീകരണം നടത്തി. വിവിധ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

മലയാളം മിഷന്റെയും ലോകകേരള സഭയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവാസി മലയാളി സംഗമത്തിന് മുഖ്യമന്ത്രിയോടൊപ്പം സാംസ്കാരിക മന്ത്രി സജി ചെറിയാനും പങ്കെടുക്കും. ഒക്ടോബർ 16ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന സ്വീകരണ ചടങ്ങ് വലിയ വിജയമാക്കി തീർക്കുന്നതിന് ബഹ്‌റൈൻ മലയാളികളുടെ ഏവരുടെയും പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!