മനാമ: ബുരി അണ്ടര്‍പാസിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി അണ്ടര്‍പാസ് പൂര്‍ണമായും അടച്ചിടുന്നു. ഒക്ടോബര്‍ 12 ഞായറാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെ അണ്ടര്‍പാസ് അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ചുറ്റുമുള്ള റോഡുകളിലേക്ക് ഗതാഗതം തിരിച്ചുവിടുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.