മനാമ: പത്തനംതിട്ട ജില്ലയിലെ തുമ്പമൺ നിവാസികളുടെ കൂട്ടായ്മയായ തുമ്പമൺ പ്രവാസി അസോസിയേഷൻ “തുമ്പക്കുടം” ബഹ്‌റിൻ, സൗദിയ ചാപ്റ്ററിൻ്റെ അഭിമുഖ്യത്തിൽ ഓണാഘോഷം ഉമൽഹസം ടെറസ്സ് ഗാർഡനിൽവച്ച് ആർജെ അപ്പുണ്ണി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മോഹിനിയാട്ടം, കുട്ടികളുടെ കലാകായിക മത്സരങ്ങൾ, മെൻൻ്റെലിസ്റ്റ് ഷാജിദിൻ്റെ വിസ്മയ പ്രകടനം പരിപാടികൾക്ക് മാറ്റുകൂട്ടി.
ബഹ്‌റൈൻ ജ്വാല ബാൻ്റിൻ്റ ഗാനമേളയും വിഭവസമ്യദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. മോൻസി ബാബു, കണ്ണൻ, ഡെന്നി എന്നിവരുടെ നേതൃത്വത്തിൽ കോർഡിനേഷൻ കമ്മറ്റിയാണ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകിയത്. പ്രസിഡൻ്റ് ജോജി ജോർജ് സ്വാഗതവും, സെക്രട്ടറി എസ് കണ്ണൻ, സൗദിയ കോർഡിനേറ്റർ റെന്നി അലക്സ്, പ്രകാശ്കോശി, രക്ഷാധികാരി ജോയി മലയിൽ വർഗീസ് മോടിയിൽ തുടങ്ങിയവർ ആശംസകളും ട്രഷറർ അജീഷ് നന്ദിയും പറഞ്ഞു.