മനാമ: നടന്‍ പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് പൃഥ്വിരാജ് ഫാന്‍സ് ബഹ്റൈന്‍ യൂണിറ്റും മുഹറഖിലെ കിംസ് ഹെല്‍ത്ത് മെഡിക്കല്‍ സെന്ററും ചേര്‍ന്ന് പ്രവാസികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 17 ന് രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ കിംസ് ഹെല്‍ത്ത് മെഡിക്കല്‍ സെന്ററിലാണ് ക്യാമ്പ് നടക്കുക.
ജീവിതശൈലി രോഗങ്ങള്‍ തിരിച്ചറിയുന്നതിനും ആവശ്യമായ ചികിത്സ തേടുന്നതിനും പലപ്പോഴും പ്രവാസികള്‍ക്ക് കഴിയാറില്ല. ഈ സാഹചര്യത്തില്‍, കൃത്യ സമയത്തുള്ള രോഗനിര്‍ണ്ണയത്തിനും ഡോക്ടര്‍ സേവനങ്ങള്‍ക്കും സൗകര്യമൊരുക്കുക എന്നതാണ് ഈ ക്യാമ്പിന്റെ ലക്ഷ്യം.
ബഹ്റൈനിലെ എല്ലാ പ്രവാസികളെയും ഈ സുവര്‍ണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൃഥ്വിരാജ് ഫാന്‍സ് ബഹ്റൈന്‍ യൂണിറ്റ് അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതിനും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനുമായി താഴെക്കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സ്റ്റെഫി- 3339 9190, നിയാസ്- 3442 6700, വൈശാഖ്- 3411 5495.