മനാമ: പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം പ്രൊഫഷണല്‍ മീറ്റ് ഇന്ന് വൈകീട്ട് ടൂബ്ലി മര്‍മാരീസ് ഹാളില്‍. ജോണ്‍ ബ്രിട്ടാസ് എംപിയും ഡോ. അരുണ്‍കുമാറും ബഹ്റൈന്‍ പാര്‍ലമെന്റ് മെമ്പര്‍ അഡ്വ. അബ്ദുല്ല ബിന്‍ ഖലീഫ അല്‍ റുമൈഹിയും പങ്കെടുക്കുന്നു.
മെയ് മാസം നാടക്കാനിരുന്ന പരിപാടി വിശിഷ്ടാതിഥികളുടെ അസൗകര്യം കാരണം മാറ്റിവെച്ചതായിരുന്നു. ലോക്‌സഭാ മെമ്പര്‍ പികെ ഷാനവാസ് ജനറല്‍ കണ്‍വീനറായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബഹ്റൈനില്‍ താമസിക്കുന്ന മലയാളികളായ പ്രൊഫഷണല്‍സ് ചേര്‍ന്ന് രൂപം കൊടുത്ത കൂട്ടായ്മയാണ് പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം. എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, മാനേജര്‍മാര്‍ തുടങ്ങി നിരവധി പ്രഫഷനുകള്‍ ഇതിനോടകം തന്നെ ഈ കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
റീബിള്‍ഡ് കേരള പദ്ധതിയുമായി വളരെ സജീവമായി സര്‍ക്കാരുമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പിപിഎഫ്.