ഭാരതി അസോസിയേഷന്‍ ദീപാവലി ആഘോഷം; പ്രവേശനം സൗജന്യം

New Project - 2025-10-10T191039.632

മനാമ: ഭാരതി അസോസിയേഷന്‍ ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നുവെന്ന് പ്രസിഡന്റ് വല്ലം ബഷീര്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്റ്റാര്‍വിഷന്‍ ഇവന്റ്സുമായി സഹകരിച്ച് ഒക്ടോബര്‍ 17 ന് സല്‍മാബാദിലെ ഗോള്‍ഡന്‍ ഈഗിള്‍ ക്ലബ് ഇന്‍ഡോര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.

പരിപാടിയുടെ മുഖ്യ ആകര്‍ഷണം പട്ടിമന്ദ്രം (ബുദ്ധിശക്തി, നര്‍മ്മം, സാംസ്‌കാരിക സമ്പന്നത എന്നിവയുടെ മിശ്രിതമായ പരമ്പരാഗത തമിഴ് സംവാദ രീതി) ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രശസ്ത തമിഴ് പ്രാസംഗികനും ഹാസ്യകാരനുമായ ദിണ്ടിഗല്‍ ഐ ലിയോണിയാണ് സെഷന്‍ മോഡറേറ്റ് ചെയ്യുക.

‘തമിഴ് സിനിമ: പഴയ സിനിമകള്‍ പുതിയ സിനിമകളേക്കാള്‍ ശ്രേഷ്ഠമാണോ?’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംവാദം. കവി ഇനിയവന്‍, പ്രൊഫസര്‍ ഡോ. വിജയകുമാര്‍ എന്നിവരാണ് ടീമുകളെ നയിക്കുക. സംവാദം മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കും.

നൃത്തകലരത്‌ന ഹന്‍സുല്‍ ഗനി സംവിധാനം ചെയ്ത് അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്ത പ്രകടനത്തോടെയാണ് പരിപാടി ആരംഭിക്കുക. പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖയ്യൂം, ഇവന്റ് കോര്‍ഡിനേറ്റര്‍മാരായ മുത്തുവേല്‍ മുരുകന്‍, ബാബു സുന്ദരരാജ്, ട്രഷറര്‍ ഷെയ്ക്ക് മന്‍സൂര്‍, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സുബ്രഹ്‌മണ്യന്‍ സുബാഷ്, സാഹിത്യ സെക്രട്ടറി ഇളയ്യ രാജ, മെമ്പര്‍ഷിപ്പ് സെക്രട്ടറി സബീഖ് മീരാന്‍, അസിസ്റ്റന്റ് ട്രഷറര്‍ യൂനസ് അബ്ദുള്‍ സമദ്, സ്റ്റാര്‍ വിഷന്‍ ഇവന്റ്സ് ചെയര്‍മാന്‍ സേതുരാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!