മനാമ: രാജ്യത്തുടനീളം ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. പ്രധാന റോഡുകളിലും വാഹന പാതകളിലും റോഡ് ഷോള്‍ഡറുകളിലും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ പാടില്ലെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
ഇത്തരം റോഡുകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നത് റൈഡര്‍മാരെ മാത്രമല്ല, മറ്റ് റോഡ് യാത്രക്കാരെയും അപകടത്തിലാക്കുമെന്നും മൊത്തത്തിലുള്ള ഗതാഗതത്തെ തടസ്സപ്പെടുത്തുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.