മനാമ: പേരാമ്പ്ര സികെജി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ബഹ്‌റൈന്‍ യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഇലക്ഷന്‍ വിജയത്തില്‍ വിറളിപുണ്ട സിപിഎം പോലീസിനെ ഉപയോഗിച്ച് ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കതിരെ ഗ്രനേഡ്, ലാത്തിച്ചാര്‍ജ് എന്നിവ നടത്തിയ പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.