മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ ഫ്രണ്ട്സ് അസോസിയേഷന്‍ ഹാളില്‍ സജീവ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഓണാഘോഷ സംഗമം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു.
കൊയിലാണ്ടിക്കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ രക്ഷാധികാരി അബ്ദുറഹ്‌മാന്‍ അസീല്‍, ചെയര്‍മാന്‍ കെടി സലിം, പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ജനറല്‍ സെക്രട്ടറി ഹനീഫ് കടലൂര്‍, ട്രെഷറര്‍ നൗഫല്‍ നന്തി, വനിതാ വിഭാഗം കണ്‍വീനര്‍ ആബിദ ഹനീഫ്, ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, വനിതാ വിഭാഗം അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിനോദ് നാരായണന്‍ അവതാരകനായിരുന്ന പരിപാടി ആബിദ് കുട്ടീസ്, ഷിഹാബ് അമീറ, തസ്‌നീം ജന്നത്ത്, പ്രജീഷ് തിക്കോടി, നദീര്‍ കാപ്പാട്, മുഹമ്മദ് കൊച്ചീസ്, സഹദ്, അരുണിമ രാകേഷ്, നൗഷി നൗഫല്‍ എന്നിവര്‍ ചേര്‍ന്ന് നിയന്ത്രിച്ചു.