മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ (ഐഎല്‍എ), ചേലക്കര നിയോജക മണ്ഡലം പ്രവാസി അസോസിയേഷന്‍ (നിള ബഹ്റൈന്‍) എന്നീ സംഘടനകള്‍ സംയുക്തമായി ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ നടന്ന ക്യാമ്പില്‍ 80 ഓളം പേര്‍ രക്തം നല്‍കി.
ഐസിആര്‍എഫ് അഡൈ്വസര്‍ അരുള്‍ദാസ് തോമസ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐഎല്‍എ ജനറല്‍ സെക്രട്ടറി വാണി ശ്രീധര്‍ സ്വാഗതം പറഞ്ഞു. ബിഡികെ ബഹ്റൈന്‍ ചെയര്‍മാന്‍ കെടി സലിം അധ്യക്ഷത വഹിച്ചു. ബിഡികെ ബഹ്റൈന്‍ പ്രസിഡന്റ് റോജി ജോണ്‍, നിള പ്രസിഡന്റ് അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ബിഡികെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീജ ശ്രീധരന്‍ നന്ദി രേഖപ്പെടുത്തി.
ഐഎല്‍എ പ്രസിഡന്റ് സ്മിത ജെന്‍സന്‍, വൈസ് പ്രസിഡന്റ് ഫൗസിയ ഫരീദ്, ട്രെഷറര്‍ ടെസ്സി ചെറിയാന്‍, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി സുനന്ദ ഗെയ്ക്വാദ്, ബിഡികെ ജനറല്‍ സെക്രട്ടറി ജിബിന്‍ ജോയ്, ട്രെഷറര്‍ സാബു അഗസ്റ്റിന്‍, നിള ജനറല്‍ സെക്രട്ടറി റഷീദ് ആറ്റൂര്‍, രക്ഷാധികാരികളായ അജിത് ആറ്റൂര്‍, മുഹമ്മദ് കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഹനീഫ ആറ്റൂര്‍, അസീസ് സിഎം എന്നിവരും മൂന്ന് സംഘടനകളുടെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.