മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ് ബഹ്‌റൈന്‍) മെമ്പര്‍മാര്‍ക്കായി സംഘടിപ്പിച്ച ഓണാഘോഷം ഗുദേബിയ പാപ്പിലോണ്‍ പാര്‍ട്ടി ഹാളില്‍ നടന്നു. കെപിഎഫ് ജനറല്‍ സെക്രട്ടറി അരുണ്‍ പ്രകാശ് സ്വാഗതം പറഞ്ഞ പരിപാടി പ്രസിഡന്റ് സുധീര്‍ തിരുന്നിലത്ത് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ സുജിത്ത് സോമന്‍ നന്ദി അറിയിക്കുകയും ചെയ്തു.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത പരിപാടിയില്‍ വിഭവ സമൃദ്ധമായ ഓണ സദ്യയും ഒട്ടനവധി കലാപരിപാടികളും നടന്നു. പങ്കെടുത്തവരെ മെമന്റോ നല്‍കി ആദരിച്ചു. കോഡിനേറ്റര്‍ ഹരീഷ് പികെ, ജോയിന്റ് ട്രഷറര്‍ സുജീഷ് മാടായി, കെപിഎഫ് എക്‌സിക്യുട്ടീവ് മെമ്പേഴ്‌സ്, ലേഡീസ് വിംഗ് ജോയിന്റ് കണ്‍വീനര്‍മാരായ അഞ്ജലി സുജീഷ്, ഷെറീന ഖാലിദ്, അനുര്‍ദേവ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.