മനാമ: തിരുവസന്തം- 1500 ശീർഷകത്തിൽ നടന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഐസിഎഫ് ഉമ്മുൽ ഹസം റീജിയൻ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഉമ്മുൽ ഹസം ബാങ്കോക്ക് ഹാളിൽ നടന്ന ഫെസ്റ്റിൽ മജ്മഉ തഅലീമിൽ ഖുർആൻ മദ്റസ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും ദഫ് പ്രദർശനവും അരങ്ങേറി.
ഫെസ്റ്റ് നഗരിയിൽ മദ്റസ വിദ്യാർത്ഥികൾ ഒരുക്കിയ ആർട്ട് ഗാലറി മദീന എക്സിബിഷൻ ശ്രദ്ധേയമായി. റീജിയൻ പ്രസിഡന്റ് നസീഫ് അൽ ഹസനിയുടെ അദ്ധ്യക്ഷതയിൽ ഐസിഎഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു. ശമീർ പന്നൂർ, നൗഷാദ് മുട്ടുന്തല, നൗഫൽ മയ്യേരി, അസ്കർ താനൂർ ആശംസകൾ നേർന്നു.
മുസദ്ദിഖ് ഹിഷാമി, സമദ് മുസ്‌ലിയാർ, ഇസ്മായിൽ, അസീസ് പൊട്ടച്ചിറ മുഹ്സിൻ എന്നിവർ നേതൃത്വം നൽകി. മത്സര വിജയികൾക്ക് സാഖ് ഹാജി ഇടിയങ്ങര, കബീർ വലിയകത്ത്, മുസ്തഫ പൊന്നാനി, അഷ്കർ മറിയം, സിദ്ദീഖ് മാസ്, ഷമീം ജഫെയർ, സലാം ജൂഫെയ്റർ, ഷാഫി ഹള്ർ എന്നിവർ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.