മനാമ: ബഹ്‌റൈന്‍ പ്രതിഭ മുപ്പതാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മുഹറഖ് മേഖല സമ്മേളനം ഒക്ടോബര്‍ 10 നു സീതാറാം യെച്ചൂരി നഗറില്‍ നടന്നു. ബഹ്റൈന്‍ പ്രവാസികള്‍ക്ക് പാസ്സ്‌പോര്‍ട്ട് പുതുക്കി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും, എയര്‍ ഇന്ത്യ വിമാന സര്‍വീസുകളുടെ കുറവ് പരിഹരിക്കണമെന്നും, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള സമയ പരിധി നീട്ടി നല്‍കണം എന്നുമുള്ള പ്രവാസി സംബന്ധിയായ പ്രധാന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് പ്രമേയങ്ങളിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
രാജ്യസഭ എംപി ഡോ. ജോണ്‍ ബ്രിട്ടാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. താമസം നാടിന് പുറത്താണെങ്കിലും പ്രവാസികളുടെ മനസ് ജീവിക്കുന്നത് എക്കാലവും സ്വന്തം നാട്ടിലാണെന്നും, ആ നാടിന് വേണ്ടി വലിയ സംഭാവനകള്‍ നല്‍കിയവരാണ് മലയാളികളായ പ്രവാസി സമൂഹം എന്നും അദ്ദേഹം പറഞ്ഞു. കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ ആ പ്രവാസികള്‍ക്കുവേണ്ടി കൂടിയാണ് നിലകൊള്ളുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തില്‍, ചരിത്ര സത്യങ്ങളെ വളച്ചൊടിച്ച് വര്‍ഗീയത വളര്‍ത്തി ഭരണം പിടിച്ചിരിക്കുന്ന ബിജെപി സര്‍ക്കാര്‍, ഭരണഘടനയുടെ അന്തസത്ത ഇല്ലാതാക്കുന്ന തരത്തില്‍ നിയമങ്ങള്‍ നടപ്പക്കുകയും, രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ അഖണ്ഡതയും ഭരണഘടനയും സംരക്ഷിക്കാന്‍ മുഴുവന്‍ മനുഷ്യരും ഒന്നിച്ചു നില്‍ക്കേണ്ട കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വരലയ ഗായകരുടെ സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളന നടപടികള്‍ക്ക് സജീവന്‍ മാക്കണ്ടി താല്‍ക്കാലിക അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ ഗിരീഷ് കല്ലേരി സ്വാഗതം ആശംസിച്ചു. മേഖല സെക്രട്ടറി ബിനു കരുണാകരന്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പി ശ്രീജിത്ത്, എന്‍വി ലിവിന്‍ കുമാര്‍, ഷംജിത് കോട്ടപ്പള്ളി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. 2025-2027 പ്രവര്‍ത്തന കാലയളവിലേക്ക് അനില്‍ സികെ സെക്രട്ടറി, സജീവന്‍ മാക്കണ്ടി പ്രസിഡന്റും ആയുള്ള പത്തൊന്‍പതംഗ എക്‌സിക്യൂട്ടിവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട പുതിയ മേഖല കമ്മിറ്റി ഭാരവാഹികള്‍: അനില്‍ സികെ (സെക്രട്ടറി) സന്തു പടന്നപ്പുറം (ജോ.സെക്രട്ടറി), സജീവന്‍ മാക്കണ്ടി (പ്രസിഡന്റ്), ഷീല ശശി (വൈസ് പ്രസിഡന്റ്) ഷിജു ഇകെ (ട്രഷറര്‍) ഗിരീഷ് കല്ലേരി (മെമ്പര്‍ഷിപ്പ് സെക്രട്ടറി) അനിത മണികണ്ഠന്‍ (അ. മെമ്പര്‍ഷിപ്പ് സെക്രട്ടറി). എക്‌സികുട്ടീവ് അംഗങ്ങള്‍: ബിനു കരുണാകരന്‍, എന്‍കെ അശോകന്‍, സതീശന്‍ പി, ബിജു കെപി, ബബീഷ്, സജേഷ്, താരിഖ്, കണ്ണന്‍ മുഹറഖ്, സുനില്‍കുമാര്‍ ആയഞ്ചേരി, സുലേഷ്, സുമേഷ്, അജീഷ്.