മനാമ: ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അസോസിയേഷന്‍-ഐസിആര്‍എഫ് ബഹ്റൈനും മുഹമ്മദ് അഹമ്മദ് കമ്പനി (എംഎസി) യും ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബര്‍ 10 ന് മുഹമ്മദ് അഹ്‌മദി കമ്പനിയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ 350 ഓളം തൊഴിലാളികള്‍ പങ്കെടുത്തു.
ഐസിആര്‍എഫ് ചെയര്‍മാനായ അഡ്വക്കേറ്റ് വികെ തോമസും, എംഎസി മാനേജിംഗ് ഡയറക്ടര്‍ ബേബി മാത്യുവും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദാര്‍ അല്‍ ഷിഫ മെഡിക്കല്‍ സെന്ററിലെ ഡോ. കല്‍സൂം നസീര്‍ അഹമ്മദ്, കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ ഡോ. ശങ്കരേശ്വരി അരുണാചലം, ഷിഫ അല്‍ ജസീറ ഹോസ്പിറ്റലിലെ ഡോ. ഫാത്തിമത്ത് സുഹ്റാര്‍, അല്‍ ഹിലാല്‍ ഹോസ്പിറ്റലിലെ ഡോ. ജിസ്സ മേരി ജോസഫ്, പാരാമെഡിക്കുകള്‍ എന്നിവര്‍ ആരോഗ്യ അവബോധവും സുരക്ഷാ സന്ദേശം, സൗജന്യ ജനറല്‍ ഹെല്‍ത്ത് ചെക്കപ്പുകള്‍, രക്തപരിശോധനകള്‍, സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവ നല്‍കി.
ക്യാമ്പില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അഹമ്മദിയെ പ്രതിനിധീകരിച്ച് തലാല്‍ അഹമ്മദി, ജനറല്‍ മാനേജര്‍ പദ്മകുമാര്‍ ജി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പ്രമോദ് ആര്‍, സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സാം കെവി, സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സന്ദീപ് എന്‍പി, ഐസിആര്‍എഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രന്‍, അരുള്‍ദാസ് തോമസ്, വൈസ് ചെയര്‍മാന്‍ പങ്കജ് നല്ലൂര്‍, ജനറല്‍ സെക്രട്ടറി അനീഷ് ശ്രീധരന്‍, ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു, ട്രഷറര്‍ ഉദയ് ഷാന്‍ബാഗ്, മെഡിക്കല്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍മാരായ നാസര്‍ മഞ്ചേരി, മുരളീകൃഷ്ണന്‍ എന്നിവരും മറ്റ് ഐസിആര്‍എഫ് അംഗങ്ങളും പങ്കെടുത്തു.
സംഘാടകര്‍ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കുകള്‍ക്കും അഭിനന്ദന സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു, എല്ലാ തൊഴിലാളികള്‍ക്കും ഉച്ചഭക്ഷണ പാക്കറ്റുകള്‍ നല്‍കി.