മനാമ: കേരളത്തിന് പുറത്തുള്ള പ്രൊഫഷനലുകളായ പ്രവാസികള്‍ നവകേരള സൃഷ്ടിക്ക് വലിയ സംഭാവന നല്‍കാന്‍ സാധിക്കുന്നവരാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ബഹ്റൈന്‍ പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം ഔറ ആര്‍ട്‌സുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രൊഫഷണല്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ നിര്‍മ്മിതിയില്‍ എക്കാലവും വലിയ പങ്ക് വഹിച്ചവരാണ് ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹം. അത് കൂടുതല്‍ ഫലപ്രദമായ രീതിയില്‍ സംസ്ഥാനത്തിന്റെ സര്‍വ്വതോന്മുഖ വികസനത്തിനായി ഉപയോഗപ്പെടുത്താന്‍ പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം പോലെയുള്ള കൂട്ടായ്മകളിലൂടെ സാധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഇന്‍ ചീഫ് ഡോ. അരുണ്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു.
ശാസ്ത്രബോധമുള്ള ഒരു തലമുറയെ സൃഷ്ഠിച്ചെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ ഒരു രാജ്യത്തിന് മുന്നോട്ടു പോകാന്‍ സാധിക്കൂ എന്നും, അതിനാവശ്യമായ സാമൂഹിക സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കുകയാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഭരണാധികാരികള്‍ ചെയ്യേണ്ടത് എന്നും ഡോ. അരുണ്‍ കുമാര്‍ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പ്രവാസികള്‍ക്കും ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അത്തരത്തിലുള്ള കൂട്ടായ്മകള്‍ പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം പോലെ ഉണ്ടാകുന്നു എന്ന് കാണുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം അഡ്വ. അബ്ദുള്ള ബിന്‍ ഖലീഫ അല്‍ റുമൈഹി ആശംസ പ്രസംഗം നടത്തി. ബഹ്റൈന്‍ പ്രവാസി സമൂഹത്തിലെ വിശിഷ്ട വ്യകതിത്വങ്ങള്‍ ഉള്‍പ്പെടെ നാന്നൂറോളം പേര്‍ പങ്കെടുത്ത പരിപാടി മലയാളി പ്രൊഫഷനുകളുടെ കുടുംബ സംഗമ വേദി കൂടിയായി മാറി. പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം പ്രസിഡന്റ് ഇഎ സലിം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി കെപി ഹരിപ്രകാശ് ആമുഖ പ്രഭാഷണം നടത്തി.
മുഖ്യ രക്ഷാധികാരിയും പ്രോഗ്രാം ജനറല്‍ കണ്‍വീനറുമായ പികെ ഷാനവാസ് സ്വാഗതവും തുഷാര പ്രകാശ് നന്ദിയും പറഞ്ഞു. ബഹ്റൈന്‍ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറത്തിന്റെ യൂട്യൂബ് ചാനല്‍ അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മലയാളി പ്രവാസികള്‍ക്കും നാടിനും ഉപകാരപ്രദമാവുന്ന കൂടുതല്‍ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനം എടുത്താണ് പ്രൊഫഷണല്‍ മീറ്റ് സമാപിച്ചത്.
ട്രഷറര്‍ റഫീക്ക് അബ്ദുള്ള, മറ്റു ഭാരവാഹികളായ ഷൈജു മാത്യു, അഡ്വ. ശ്രീജിത്ത്, റംഷീദ് മരക്കാര്‍, ഡോ. താജുദ്ദീന്‍, സുഭാഷ്, റാം, സജിന്‍, എംകെ ശശി, ഡോ. കൃഷ്ണ കുമാര്‍, ഡോ. ശിവകീര്‍ത്തി, ഷേര്‍ളി സലിം, ഷീല മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. മനീഷ സന്തോഷ് പരിപാടികള്‍ നിയന്ത്രിച്ചു.