മനാമ: ഐസിഎഫ് ബഹ്‌റൈന്‍ ഉംറ സര്‍വ്വീസ് വഴിയുള്ള ഉംറ യാത്രക്കാര്‍ക്കും മറ്റുമായി മനാമ സുന്നി സെന്ററില്‍ രണ്ട് ദിവസത്തെ സൗജന്യ പഠന ക്ലാസ് സംഘടിപ്പിച്ചു. ഉംറ നിര്‍വഹിക്കുന്നതിന് സഹായകരമാകുന്ന വിധത്തില്‍, കര്‍മ്മങ്ങള്‍ ലളിതമായി വിശദീകരിച്ച ക്ലാസുകള്‍ക്ക് ഐസിഎഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫി നേതൃത്വം നല്‍കി.
ഐസിഎഫ് ഉംറ സര്‍വീസിന് കീഴില്‍ ഈ മാസം 16 ന് യാത്ര തിരിക്കുന്ന 50 അംഗ സംഘം 25 ന് തിരിച്ചെത്തും. അടുത്ത സംഘങ്ങള്‍ നവംബര്‍ 20 നും ഡിസംബര്‍ 11 നും യാത്ര തിരിക്കും.
ബഹ്‌റൈന്‍ ദേശീയ ദിന അവധി ഉപയോഗപ്പെടുത്തി യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഡിസംബര്‍ 15 ന് പുറപ്പെട്ട് 19 ന് തിരിച്ചെത്തുന്ന വിധത്തില്‍ അഞ്ച് ദിവസത്തെ യാത്രാസൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് 33372338, 33892169, 39871794 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.