മനാമ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ 67ാംമത് പെരുന്നാളിന് കൊടിയിറങ്ങി. ഒക്ടോബര്‍ 3 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ നടന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപനും ബാംഗ്ലൂര്‍ ഭദ്രാസനത്തിന്റെ സഹായ മെത്രപൊലീത്തകൂടിയായിരിക്കുന്ന അഭിവന്ദ്യ ഗീര്‍വര്‍ഗ്ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.
വചന ശുശ്രൂഷയക്ക് എംജിഒസിഎസ്എം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ. ഫാദര്‍ ഡോ. വിവേക് വര്‍ഗീസ് നേത്യത്വം നല്‍കി. വ്യാഴാഴ്ച്ച വൈകിട്ട് പെരുന്നാള്‍ സന്ധ്യ നമസ്‌ക്കാരം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ് എന്നിവയും പെരുന്നാള്‍ പ്രധാന ദിവസമായ 10ാം തീയതി രാവിലെ 6.30 മുതല്‍ പ്രഭാത നമസ്‌ക്കാരം, വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, ആശീര്‍വാദം, കോടിയിറക്ക് എന്നിവയും നടന്നു.
തുടര്‍ന്ന് ഈ വര്‍ഷം ഇടവകയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നവരെ ആധരിക്കുന്ന ചടങ്ങും, 2024 ലെ ആദ്യഫലപ്പെരുന്നാളില്‍ വിവിധ മേഘലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിക്കുന്ന ചടങ്ങും നടന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ ആധ്യാത്മിക സംഘടനയായ ‘സെന്റ് ഡയനേഷ്യസ് ഓര്‍ത്തഡോക്‌സ് ഫെലോഷിപ്പ്’ ന്റെ ബഹ്റൈന്‍ യൂണിറ്റ് അഭിവന്ദ്യ തിരുമേനി തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ബഹ്റൈനിലെ ഇന്ത്യന്‍ സ്ഥാനപതി വിനോദ് കെ ജേക്കബ് മുഖ്യാതിഥി ആയിരുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ അനുഗ്രഹ പ്രദമാക്കാന്‍ സഹായിച്ച ഏവരോടും ഉള്ള നന്ദി ഇടവക വികാരി ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി ഫാദര്‍ തോമസ്‌കുട്ടി പിഎന്‍, ട്രസ്റ്റി സജി ജോര്‍ജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.